താളം തെറ്റിയ താരാട്ട് (താളം തെറ്റിയ താരാട്ട് )
This page was generated on April 20, 2024, 5:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മേനക ,ശാന്തകുമാരി ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:39.

താളം തെറ്റിയ താരാട്ട് തലമുറകള്‍ നുകര്‍ന്നിടുന്നു
തളിര്‍ത്തൊട്ടിലാട്ടിയ സീതാദേവി തന്‍
താരാട്ടിന്‍ ഈണങ്ങള്‍ തേങ്ങുന്നു ഇന്നും
താളം തെറ്റിയ താരാട്ട്

ശാകുന്തളത്തിലെ പ്രേമദുഃഖം
മാലിനിനദിയായ് ഒഴുകി വന്നു (ശാകുന്തളത്തിലെ )
അവിരാമം അവളിന്നും തുളുമ്പുന്നിതാ
അംഗനമാരുടെ നയനങ്ങളില്‍ (2) (താളം)

ആരണ്യഭൂവില്‍ ശാപബീജം
അഹല്യാ ശിലയായ് തരിച്ചു നിന്നു (ആരണ്യ)
അബലകള്‍ എന്നെന്നും പിടയുന്നുവോ അഭിശപ്ത നിമിഷത്തിന്‍ ഗര്‍ഭങ്ങളില്‍(2) (താളം തെറ്റിയ താരാട്ട് )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts