ആശേ ആരേ ചാരേ (ആശ )
This page was generated on May 4, 2024, 4:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവീന്ദ്രൻ ,മണിയൻപിള്ള രാജു ,രാജ്കുമാർ ,റാണി പത്മിനി ,കലാരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:21.

ആശേ ആരേ ചാരേ
പോട്ടേ നിരാശ ദൂരെ
മറക്കൂ എല്ലാം മറക്കൂ
ചിരിക്കൂ നീ ചിരിക്കൂ

ഇരുളിന്‍ നിഴലില്‍ മറയാതെ
പുലരിക്കണിയായ് നീ വാവാ
മുള്ളില്‍ നുള്ളാല്‍ നോവാതെ
പനിനീര്‍ പൂവായ് നീ വാവാ

കാക്കപ്പുള്ളികളില്ലാതെ
വാര്‍മതിയായ് നീ വാവാ
ചേറും ചെളിയും പുരളാതെ
ചെന്താമരയായ് നീ വാ വാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts