എന്റെ കഥ നിന്റെ കഥ (ഇതു ഞങ്ങളുടെ കഥ )
This page was generated on March 28, 2024, 10:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജോണ്‍സണ്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,ജെ എം രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനാഥ് ,സന്തോഷ് കെ നായർ ,മണിയൻപിള്ള രാജു ,ജഗതി ശ്രീകുമാര്‍ ,മുകേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:07.

എന്റെ കഥ ഇത് നിന്റെ കഥ
ഇത് താരുണ്യത്തിന്‍ കടങ്കഥ
ജീവിത വിചിത്ര ചിത്രശാലയില്‍
ദൈവം കാട്ടും തിരക്കഥ

(എന്റെ...)

നടീനടന്മാര്‍ നാമല്ലോ
ആസ്വാദകരും നാമല്ലോ
ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും
അഭിനയിക്കുവോര്‍ നാമല്ലോ

(എന്റെ...)

സമയമാണതിന്‍ സംവിധായകന്‍
ഛായാഗ്രഹണം സൂര്യന്‍
കരയിക്കുന്നു ചിരിപ്പിക്കുന്നു
കഥയിലെ സംഭവപരമ്പര

(എന്റെ...)

ഒടുക്കമെന്തെന്ന് ആര്‍ക്കറിയാം
ശുഭാന്ത്യമോ അതു ദുരന്തമോ
കാലം ചുറ്റും റീലുകളെല്ലാം
കണ്ടാലപ്പോ‍ള്‍ ചൊല്ലാം

(എന്റെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts