അടിമുടി പൂത്തു നിന്നു (അമ്മക്കൊരുമ്മ)
This page was generated on April 27, 2024, 12:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,സറീന വഹാബ് ,ജഗതി ശ്രീകുമാര്‍ ,ഭാഗ്യലക്ഷ്മി ,രാജകുമാരൻതമ്പി
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2012 17:54:10.



അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍ (2)
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി (2)

വസുന്ധരതന്‍ കനവോ വര്‍ണ്ണമണി മാലകളായ്‌
പൂവിളം ചുണ്ടുകളില്‍ പൂവിളി തന്‍ രാഗങ്ങളായ്‌
ഉലയും ചിലല്‍ തൊരും ഊഞ്ഞാല്‍പാട്ടിന്‍ താളങ്ങളായ്‌ (2)
ഓ..ഓ.. (അടിമുടി..)

അലകളില്‍ കാല്‍ നനച്ചു ആറ്റോരം നീ നടന്നു (2)
നുരകളും നിന്‍ കൊലുസ്സും കളി പറഞ്ഞു കുളിര്‍ പകര്‍ന്നു
പൂ തൊടുത്തു ജയിച്ചു നിന്നതു പൂമരത്തിന്‍ ചില്ലകളോ (2)
കല്‍പനകള്‍ സല്‍ക്കരിക്കും കണ്മണി നിന്‍ യൗവനമോ? (അടിമുടി..)

അലറി കാലവര്‍ഷം ആറ്റുവഞ്ചി കടപുഴകി
നിറഞ്ഞും മെലിഞ്ഞും വീണ്ടും നദിയൊഴുകി കധയെഴുതി
കിലുങ്ങുന്നെന്‍ പഴം മനസ്സില്‍ ഇന്നും നിന്റെ പാദസരം
സത്യവും സൗന്തര്യവും ദുഖമെടി പൊന്നോമനേ (2) (അടിമുടി..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts