കണ്ണാരം പൊത്തി (മുറപ്പെണ്ണ് )
This page was generated on May 4, 2024, 6:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ബി എ ചിദംബരനാഥ്‌ ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:09.
�കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കാണാപ്പൂ പിള്ളേരൊക്കെ കണ്ടുംകൊ -
ണ്ടോടി വായോ
കണ്ടുംകൊണ്ടോടിവായോ

അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ
കയ്യോ കാലോ തൊട്ടു വായോ (കണ്ണാരം)

നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറ പറ്റിയേ
ഒന്നാംകോഴി കുളക്കോഴി
തത്തി തത്തി ചാടുന്നേ
(കണ്ണാരം)

ഞാനവിടെ ചെന്നേപ്പിന്നെ
വെട്ടാക്കുളം വെട്ടിച്ചേ
ഞാനവിടെ ചെന്നേപ്പിന്നെ
കെട്ടാപ്പുര കെട്ടിച്ചേ (നേരം പൊയ്‌


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts