വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | കെ വി മഹാദേവന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:28.
ആശാനികുഞ്ജത്തില്‍ ഞാനോമനിക്കുന്ന രാഗാര്‍ദ്ര പല്ലവി ഒന്നുമാത്രം എന്നെ സ്നേഹിക്കൂ എന്നെ മാത്രം ഞാന്‍ നിന്നെ സ്നേഹിപ്പൂ നിന്നെ മാത്രം (ആശാനികുഞ്ജത്തില്‍ ) സൌഗന്ധികങ്ങള്‍ ജീവനിലരുളും സൌരഭ്യ സല്‍ക്കാരം ആസ്വദിക്കാന്‍ (2) വരുമോ നീയെന്റെ പ്രാണസഖി വരുമോ നീയെന്റെ പ്രാണസഖി വാര്‍മഴവില്ലിന്റെ പുഷ്പകത്തില്‍ അലിയൂ നീയെന്നില്‍ അലിയൂ കടലില്‍ നദിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ ) കല്ലോലിനിയില്‍ കാറ്റു വന്നുണര്‍ത്തും സല്ലീല മര്‍മ്മര ധോരണിയില്‍ (2) അഴകേ നീ വന്നു താളമിട്ടു അഴകേ നീ വന്നു താളമിട്ടു നിന് മാനസത്തിന്റെ സ്പന്ദനത്താല്‍ അലിയൂ നീയെന്നില്‍ അലിയൂ മൃതിയില്‍ ജനിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ ) |