ഈശ്വരനെത്തേടിത്തേടി (കാവ്യമേള )
This page was generated on May 1, 2024, 4:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ഉത്തമന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,അടൂര്‍ ഭാസി ,ജി കെ പിള്ള ,Muthukulam Raghavan Pillai Raghavan Pillai
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:09.

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങള്‍
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ

എവിടെയുമെവിടെയും പൊയ്‌മുഖങ്ങള്‍
എങ്ങും വേതാളനൃത്തങ്ങള്‍
ഇവിടെമനുഷ്യനെ തേടുമെനിക്കൊരു
മെഴുകുതിരിക്കതിര്‍ നല്‍കുവതാരോ?
ആരോ ആരോ?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....

കണ്മുന്‍പില്‍ നിന്നുചിരിക്കും നിങ്ങള്‍
കാണാതെ വന്നു കഴുത്തു ഞെരിക്കും
ഇവിടെമനുഷ്യനുയിര്‍ത്തെഴുന്നേല്‍ക്കാന്‍
മൃതസഞ്ജീവനി നല്‍കുവതാരോ?
ആരോ... ആരോ.....?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts