ധന്യ നിമിഷമേ (നിദ്ര )
This page was generated on April 19, 2024, 4:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍വിജയ് മേനോന്‍ ,Santhikrishna
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:09.
 
ധന്യ നിമിഷമേ ഹര്‍ഷ പുളകമേ
അമൃത ബിന്ദു ഏന്തി വന്ന കനക ചഷകമേ
(ധന്യ നിമിഷമേ )
ധന്യ നിമിഷമേ

പ്രേമമെന്ന വല്ലിയിന്നു കോടി കായ്ച്ചു
മോഹമെന്ന പൂവിനിന്നു കാന്തി വായ്ച്ചു
ഹൃദയരാഗമായ് മധുര ഗീതമായ്
മദാലസം മനോരഥം
വിടര്‍ന്നു പൂര്‍വ്വ ജന്മ പുണ്യം
അച്ഛനായി ഞാന്‍
ധന്യ നിമിഷമേ

നാദമെന്ന ദിവ്യ രത്നമാല നീട്ടി
മോദമെന്ന പൊന്‍ വിപഞ്ചി മീട്ടി മീട്ടി
കാമ്യ പുഷ്പമായ് കാവ്യ ശില്‍പ്പമായ്
പ്രഭാമയം ഈ ജീവിതം
തുറന്നു സ്വര്‍ഗ്ഗ വാതിലിന്നൊ -
രമ്മയായി നീ
(ധന്യ നിമിഷമേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts