കാറ്റും ഈ കാടിന്റെ കുളിരും (തടവറ )
This page was generated on April 27, 2024, 3:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:04.
കാറ്റും ഈ കാടിന്റെ കുളിരും
കോരിത്തരിക്കുന്ന നിമിഷം
എന്‍ സ്വപ്‌നങ്ങള്‍ പൂക്കുന്ന നിമിഷം
വികാരം തുളുമ്പും മനസ്സിന്റെ ചിത്രം
വെണ്‍മേഘം നഭസ്സില്‍ വരയ്ക്കുന്ന നിമിഷം (കാറ്റും)

അമലേ എന്‍ ഹൃദയത്തില്‍ എന്നും
ഈ നിമിഷത്തില്‍ അനുഭൂതി നിറയും (അമലേ )
മോഹം മൂകമായ് പാടും നേരവും
നിനക്കായ് തുടിക്കുന്നു എന്‍ മാനസം (കാറ്റും)

മധുവൂറും അധരത്തില്‍ എന്നും
ഞാന്‍ അനുരാഗ മണി മുത്തം നല്‍കാം
അഴകിന്‍ ദീപമായ് ദേവി നീ വരൂ
നമുക്കായ് വിടര്‍ന്നല്ലോ വനമുല്ലകള്‍ (കാറ്റും )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts