വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | സി ഒ ആന്റോ ,പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാലൻ കെ നായർ ,മണവാളൻ ജോസഫ് ,റഷീദ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:56.
കള്ളിൻകുടമൊരു പറുദീസ അതിൽ മുങ്ങിപ്പൊങ്ങിവരുന്നൊരാശ കറികൾ വെളമ്പടീ മറിയാമ്മേ നിൻ എരിവു വെളമ്പെടീ സാറാമ്മേ.. ഇന്നു നമുക്ക് ചിരിക്കാം ഈ കാടിനു ലഹരി കൊടുക്കാം നാളെ കിഴക്കു വെളുത്താല്‍ കൂപ്പുകൾ പിന്നെയും വെട്ടാം അച്ചാമ്മേ ശോശാമ്മേ ഈ ചാക്കോയൊണ്ടടീ കൂടെ.. കുന്നും മലയുമറിഞ്ഞോട്ടേ നമ്മുടെ ശക്തികൾ കണ്ടോട്ടേ ആളൊണ്ടെങ്കിൽ വന്നോട്ടേ നാടൻ ചുണകൾ കണ്ടോട്ടേ.. ഇന്നു നമുക്ക് രസിക്കാം പരമാനന്ദത്തിൽ ലയിക്കാം വീണ്ടുമെതിർക്കാൻ വന്നാല്‍ നമ്മളുമൊരു കൈ നോക്കും തോമാച്ചാ കറിയാച്ചാ ഈ ചാക്കോയൊണ്ടടാ കൂടെ.. |