താളം ആദിതാളം (ദിഗ്‌വിജയം )
This page was generated on April 18, 2024, 9:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:41.
താം തൈ താം താം തകധീം
തൈ താം താം തകതാം തൈ താം
താം ധീം തൈ താം താം
താം തൈ താം താം
ധീം തൈ താം
താളം ആദിതാളം ചിലങ്ക താളം
ദേവമനോഹര നൃത്തതാളം
ഭാവപ്രകാശിത നൃത്തതാളം

താത്തൈ താതാ തിത്തൈ താതാ - 2
താം തകതകധിമി - 2
തിത്തൈ തിത്തൈ തിത്തൈ
ദ്രുതതാളം ദ്രുതചലനം
തിരകളിലുണരും നടനം
കനകച്ചിലങ്ക കുളിരുപൊഴിയു-
മനുപമ സ്വർഗ്ഗീയ നടനം

തകധി തകണു തജണു താം
തജണു തധിമി തകിടതാം
താം കിടതക ധീം കിടതക
ധോം കിടതക താം
നം കിടതക ധോം കിടതക
ധീം ധീം തകതാം
മിശ്രതാളം വിളംബകാലം
ലാസ്യ സുധാരസ മോഹതാളം
ഹർഷമുതിർക്കുമുന്മാദ താളം

തകിട ധികിട ധോംകിട
തക തധിമി ധോംകിട നംകിട
തകിട ധികിട ധോംകിട
തക തധിമി ധോംകിട നംകിട
തകജം തകിട തകജം തധിമി
തകജം തകജം തകജം
തകജം തകിട തകജം തധിമി
ധികൃതോം ധികൃതോം താ
തിശ്രമത്തിൻ ദ്രുതം ചലനത്തിൽ വേഗം
കുറത്തിക്കും കുമ്മിക്കും തിശ്രതാളം
നാടോടിപ്പാട്ടിനും നന്തുണിപ്പാട്ടിനും
കരകക്കാവടികൾക്കും ജീവതാളം

തജണ ധംഭണ തധിമി ധിമിധിമി
തജം ധണകിണ തധിമി ധിമികിട
തജ്ജെ തകധിം തകധിം ധണകി
തകധിംതക തകധിമി തകജനു
തകധിമി തകതാം
മിശ്രതാളം മഞ്ജൂതാളം
മധുരശിഞ്ജിത താളം
മദനപൗർണ്ണമി രാവിൽ മന്മഥ-
രതികളാടുന്ന താളം

തരിതജണു ധണുതധിമി ധിമിതകിടതാം - 2
ധിം ധിംത താം ധം ധംത താം
ധിമി ധിമി ധിമി ധിമി ധിമിതാം
ഖണ്ഡതാളം ഖണ്ഡതാളം ഉഗ്രഗംഭീര താളം
വിശ്വം വിറപ്പിച്ചു താണ്ഡവമാടിയ
കൈലാസനാഥന്റെ താളം  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts