വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:40.
ഇതാണു ജീവിത വിദ്യാലയം ഇവിടെ അനുഭവം അദ്ധ്യാപകന്‍ വേദനയറിഞ്ഞാല്‍ വേദാന്തമറിഞ്ഞു സ്നേഹത്തെയറിഞ്ഞാല്‍ ദൈവത്തെയറിഞ്ഞു ഇതാണു ജീവിത വിദ്യാലയം ദാമ്പത്യമാകും ശ്രീകോവിലില്‍ നീ പൂജിച്ച ദേവനിന്നെവിടെ ഹൃദയം നിറയുന്ന കൂരിരുളില്‍ വിളക്കായി ജനിച്ചവനെവിടെ എവിടെ എവിടെ എവിടെ എവിടെ (ഇതാണു ജീവിത) പങ്കായമില്ലാത്ത തോണിയിലോ നിന്‍ പങ്കാളിയില്ലാത്ത യാത്ര അഭയം നിനക്കിനിയാരിവിടെ ആജന്മസഖിയിന്നെവിടെ എവിടെ എവിടെ എവിടെ എവിടെ (ഇതാണു ജീവിത) |