രജനിഗന്ധികള്‍ വിടരും (ഡാലിയ പൂക്കൾ)
This page was generated on May 13, 2024, 11:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനകെ കെ വേണുഗോപാല്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:31.
ആ.....ആഹാ ആഹാ...ആ....ആഹാ ആഹാ...ഉം ഉം.....
രജനീഗന്ധികള്‍ വിടരും രാത്രി...
രജതമേഘങ്ങള്‍ പാടും രാഗം..
പരാഗസുരഭില കുസുമദലങ്ങളില്‍
തുഷാരതുള്ളികള്‍ പൊഴിയും യാമം...
രജനീഗന്ധികള്‍ വിടരും രാത്രി....

താഴ്വരക്കാട്ടിലെ താലവനങ്ങള്‍
തുംബുരു മീട്ടി താളം കൊട്ടി
താരാപഥ തിരശ്ശീല ഞൊറിഞ്ഞു
ശാരദസന്ധ്യകള്‍ നടനം ചെയ്തു...
ആ...ആഹാഹഹാ...ഓഹോ...ഓ...

രജനീഗന്ധികള്‍ വിടരും രാത്രി....

പഞ്ചമിരാത്രികള്‍ പൊന്നരക്കെട്ടില്‍
കുളിര്‍പല്ലവ കരവല്ലികള്‍ ചുറ്റി
ശൃംഗാരശ്ലോകങ്ങള്‍ പാടും തെന്നല്‍
മന്മഥലീലയ്ക്കു ക്ഷണിയ്ക്കും നേരം...
ഉം ഉം ഉം.....ഉം ഉം....ഉം.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts