വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | രവിമേനോന് ,സുകുമാരന്‍ ,ശോഭ ,ജലജ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 29 2012 13:16:12.
സുന്ദരീ...ആാ... സുന്ദരീ...ആാ... സുന്ദരീ.... നിന് തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടീ തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു (നിന് തുമ്പു..) നിന് തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും നിതാന്ത നീലിമയില്‍ (സുതാര്യ) ഒരു സുഖശീതള ശാലീനതയില് ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ (നിന് തുമ്പു..) മൃഗാങ്കതരളിത മൃണ്മയകിരണം മഴയായ് തഴുകുമ്പോള്‍ (മൃഗാങ്ക..) ഒരു സരസീരുഹ സൗപര്‍ണികയില്‍ ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന് തുമ്പു..) സുന്ദരീ... സുന്ദരീ.. |