കുയിലേ (അമ്മയും മകളും )
This page was generated on April 25, 2024, 8:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:30.

കുയിലേ കുറുകുഴലൂതാൻ വാ
കുറുമൊഴിമുല്ലേ പൂവാട താ
കുളിരുകൊണ്ടോടി വാ പൂന്തെന്നലേ
തിരുവാതിരനാൾ പൂത്തിരുന്നാൾ
ഈ തിരുവാതിരനാൾ പൂത്തിരുന്നാൾ

ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
കതിരവൻതൻ കാണിക്കയോ
കണിമലരോ കാണിക്കാമോ (2)
ഒരു ഞെട്ടിലാടുന്ന ഒരിണപ്പൂക്കളോ
ഇടംവലം മാലാഖകളോ
ഈണം പാടുന്നൂ ഈണം പാടുനൂ
(കുയിലേ...)

ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
തിരുവരങ്ങിൽ പൂവരങ്ങിൽ
കുരുകുരുന്നാം കാലടികൾ (2)
അലതല്ലും താളത്തിന്നഴകലകൾ
ഓരായിരം പൊന്നാതിരകൾ
ഓടിയെത്തുന്നു ഓടിയെത്തുന്നു
(കുയിലേ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts