വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ജീവന് പ്രകാശ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദേവന് ,സിൽക്ക് സ്മിത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 15 2012 01:54:08.
ആ...ആ....ആ....ഓ..ഓ...ആ... മഞ്ഞുമൂടും കുന്നിലേതോ മാന്‍കിടാവായ് നീ നില്‍ക്കേ മാനസത്തിന് വിണ്ണിലേതോ മാരിവില്ലായ് നീ നില്‍ക്കേ എന്റെ സ്വപ്നം പൂക്കുന്നു എന്റെ മൌനം പാടുന്നു നിന്റെ മിഴികള്‍ എന്റെയുള്ളില്‍ പ്രേമകവിതകളെഴുതുമ്പോള് (മഞ്ഞുമൂടും....) തെന്നല്‍ മെല്ലെ തലോടവേ പൂക്കള്‍ വിലാസമാടവേ സന്ധ്യാരാഗം വാരി വിതറി തെന്നിയൊഴുകും ചാരുതേ കരളില്‍ കുളിരിന് അലകള്‍ പകരും കരളില്‍ കുളിരിന് അലകള്‍ പകരും അഴകേ അറിയൂ നീ...അണയൂ നീ തിരുമധുരം ഏകാന്‍ ... (മഞ്ഞുമൂടും....) അനുരാഗത്തിന് വീചിയാല്‍ കന്യാതടങ്ങള് തളിര്‍ക്കവേ ലജ്ജാലോലം വര്ണ്ണതിലകം മണ്ണിനരുളും ദേവതേ.. അമൃതിന് നദിയില്‍ കുളിച്ചു കയറും അമൃതിന് നദിയില്‍ കുളിച്ചു കയറും കലികേ... വിടരൂ നീ...നിറയൂ നീ... പ്രിയ പ്രിയകരമെന്നില്..... (മഞ്ഞുമൂടും....) |