കാമദഹനാ (സ്നേഹദീപം )
This page was generated on April 28, 2024, 8:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ വി ശാന്തി ,ആറന്മുള പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:05.
കാമദഹനാ നിൻ കാലടിയല്ലാതെ
കരുണാനിലയനം ഏതോ പാരിൽ (3)

ശങ്കര ജടാധരാ നിൻ പദമല്ലാതെ(2)
സങ്കടനിവാരണം ഏതോ പാരിൽ(2) (കാമദഹനാ..)

ഹൃദയത്തിൽ ഞാൻ കണ്ട കിനാവുകൾ തകർന്നൂ
കദനത്തിൻ ചെന്തീയിൽ ജീവിതമെരിഞ്ഞൂ (ഹൃദയത്തില്‍)
അല തല്ലും നിന്നലിവിൻ കടലിൽ നിന്നൊരു തുള്ളി
ജലം എനിക്കേകുകാ ജഗദീശാ (അല)
(കാമദഹനാ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts