വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:59.
കാറ്റേ വാ പൂങ്കാറ്റേ വാ കാറ്റേ വാ പൂങ്കാറ്റേ വാ വാവാ വാവാ വാവാവോ വാവാ വാവാ വാവാവോ പഞ്ചാരക്കുട്ടനു പങ്ക വലിയ്ക്കുവാന്‍ മഞ്ചാടിക്കുന്നിലെ കാറ്റേ വാ. കാറ്റേ വാ പൂങ്കാറ്റേ വാ കാറ്റേ വാ പൂങ്കാറ്റേ വാ കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ (പഞ്ചാര) കാലത്തെ ഉണ്ണി എണീയ്ക്കേണം -കുഞ്ഞി കാല്‍മുട്ടു കുത്തി കളിയ്ക്കേണം. അച്ഛന്റെ കാലടിപ്പാടുകള്‍ നോക്കി നീ പിച്ച നടന്നു കളിയ്ക്കേണം (പഞ്ചാര) നേരിന്റെ വഴിയില്‍ നടക്കേണം നീ പാരിനു തുണയായ് തീരേണം. നന്മ തന് മുളപോലെ വളരേണം നീ അമ്മയ്ക്കു പൊന്‍ കണിയാകേണം. (പഞ്ചാര) |