വസന്ത വർണ്ണമേളയിൽ (പ്രഭാതസന്ധ്യ )
This page was generated on April 28, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:00.
 വസന്തവർണ്ണ മേളയിൽ
ഹൃദന്തവാടികൾ നിറഞ്ഞു
ഉണർന്നു പാടീ കിനാവിൻ പൂങ്കുരുവി
നിനക്കായ് പൂത്തുലഞ്ഞ പ്രേമവനികയിൽ
സുഗന്ധരാത്രികൾ വരുന്നൂ (വസന്ത...)

ഈ രാത്രി തൻ അനഘസൗരഭം
ആരോമലേ പങ്കിടാം
എൻ രാഗവും നിന്റെ താളവും
ഒന്നു ചേർന്ന പുതിയ മദനസംഗീതമാകും
ഓമന തൻ ചുംബനം
ഓർമ്മകൾക്കു തോരണം
കളമൊഴിയുടെ കനവുകളുടെ
പവിഴമുത്തു വിളയും കടൽ ഈ രാത്രി (വസന്ത..)

പൂമാലയും പുഷ്പതാലവും
പാഴാകുമോ കണ്മണീ
ഈ വർഷവും സ്നേഹവർഷവും
ഇനിയുമെത്ര പ്രണയസ്വപ്നസർഗ്ഗങ്ങളേകും
നിൻ മധുരാലിംഗനം
എന്റെ രാഗദർശനം
മലർമിഴിയുടെ കുളിരുകളുടെ
കുറുമൊഴികൾ നുള്ളും ഞാനീ രാവിൽ (വസന്ത...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts