താരകേ മിഴിയിതളിൽ (ചൂള )
This page was generated on April 19, 2024, 12:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംരവീന്ദ്രൻ
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:49.




താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ....
പൊലിഞ്ഞുവോ നിൻ പുഞ്ചിരി.....

അജ്ഞാതമേതോ രാഗം
നിൻ നെഞ്ചിൽ ഉണരാറുണ്ടോ....
മോഹങ്ങളിന്നും നിന്നെ പുൽകുമോ....
മനസ്സിന്റെ മായാവാതിൽ
തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ.....
താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...

നോവുന്ന സ്വപ്നങ്ങൾ തൻ
ചിതയിൽ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളിൽ
വിതുമ്പുന്നൊരോർമ്മ പോലെ
എന്നും തപം ചെയ്യുമോ.....

താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ....
പൊലിഞ്ഞുവോ നിൻ പുഞ്ചിരി.....

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts