നവമീ ചന്ദ്രികയിൽ (അനുപല്ലവി )
This page was generated on May 7, 2024, 9:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ ജെ ജോയ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,സീമ ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:28.

നവമീചന്ദ്രികയിൽ പനിനീർപ്പൂമഴയിൽ
നവമീചന്ദ്രികയിൽ പനിനീർപ്പൂമഴയിൽ
പക്ഷി നിലാവു തിന്നും തീരങ്ങൾ
നീയെൻ നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴിമാറും വേളകൾ...
ആഹഹഹ നീയെൻ നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴിമാറും വേളകൾ...
(നവമീചന്ദ്രികയിൽ.....)

തംബുരുവായെന്നും നിൻ മടിയിൽ വീഴും ഞാൻ
നീ ശ്രുതി മീട്ടുമ്പോൾ നിൻ വിരലിലൊതുങ്ങും ഞാൻ
എങ്ങുമീ വാടിയിൽ പൊൻപൂവുകൾ കൊഴിയുമ്പോൾ
ചൂ‍ടുമെൻ മേനിയിൽ നിൻ നഖചന്ദ്രക്കലകൾ..
നീയെൻ നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴിമാറും വേളകൾ...
(നവമിചന്ദ്രികയിൽ......)

നിന്നനുരാഗം ഞാൻ എൻ മോഹതരംഗം നീ
എന്നഭിലാഷം നീ നിൻ ദാഹമരന്ദം ഞാൻ
എന്നുമീ യൌവ്വനം ചെമ്മുന്തിരിനീരല്ലേ
നമ്മളീ ഭൂമിയിൽ ആ രതിമന്മഥരല്ലേ...
നീയെൻ നിറമാറിൽ പാകും പുളകങ്ങൾ
നാണം വഴിമാറും വേളകൾ...
(നവമിചന്ദ്രികയിൽ.....)
ആഹാഹഹ...ലലല്ലലലലല്ല്ലല്ല.. 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts