വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:54.
മലയാളത്തിൽ പെണ്ണില്ലാഞ്ഞു മറുദേശത്തും പെണ്ണില്ലാഞ്ഞു ബഹറിന്റെ അക്കരെ നിന്നൊരു മണവാട്ടി പെൺകൊടി വന്നേ പെൺകൊടി വന്നേ (മലയാള..) മണവാട്ടിപ്പെണ്ണിനിണങ്ങിയ മാപ്പിളയെ കിട്ടാഞ്ഞിട്ട് ജന്നത്തിൽ നിന്നും നല്ലൊരു പുന്നാരമാരൻ വന്നേ മാരൻ വന്നേ (മലയാള..) മേലാകെ പൊന്നണിയിക്കാൻ ഭൂലോകത്തിൽ പൊന്നില്ലാഞ്ഞു അമ്പിളിതൻ നാട്ടിൽ ചെന്നു പൊൻ പവനും വാങ്ങിയൊരുക്കി പൊൻ പവനും വാങ്ങിയൊരുക്കി (മലയാള..) മാൻ കണ്ണിൽ മയ്യെഴുതിക്കാൻ മന്നിതിലെ മഷി പോരാഞ്ഞു നക്ഷത്രച്ചെപ്പിൽ നിന്നും നാലു തോണ്ടു മയ്യും വാങ്ങി (മലയാള..) കാലിലിടും മൈലാഞ്ചിക്ക് ചേലിത്തിരി പോരാഞ്ഞിട്ട് മൂവന്തിച്ചോപ്പിൽ നിന്നും മുന്നാഴിച്ചാറും വാങ്ങി (മലയാള..) മുത്തിനു ഘനമില്ലാഞ്ഞു മുല്ലക്കൊടി മുത്തും തന്നു |