തുലാവർഷനന്ദിനി (വാളെടുത്തവന്‍ വാളാല്‍ )
This page was generated on April 20, 2024, 3:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ ,അമ്പിളി രാജശേഖരൻ ,പി കെ മനോഹരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 04:14:59.
 
(പു) തെയ്യാരെ തെയ്യാരെ താരെ തെയ്യാരെ
(സ്ത്രീ) തെയ്യാരെ തെയ്യാരെ താരെ തെയ്യാരെ

(പു) തുലാവര്‍ഷ നന്ദിനീ
തുകിലുണര്‍ന്നു കേള്‍ നീ
തുള്ളിക്കൊരുകുടം തൂവിത്തരാനായു്
തുള്ളിത്തുളുമ്പും മകുടവുമായി നീ വന്നേ പോ
വന്നേ പോ വന്നേ പോ മനസ്വിനി

(സ്ത്രീ) ഈ മണ്ണിന്റെ മാറിലെ പൊന്നിന്‍ കിനാവാം സുനന്ദിനി
തുലാവര്‍ഷ നന്ദിനീ തുകിലുണര്‍ന്നു കേള്‍ നീ
(കോ) തെയ്യാരെ താരെ തെയ്യാരെ
(സ്ത്രീ) ഈ പാടശേഖരങ്ങള്‍
(കോ) തെയ്യാരെ താരെ തെയ്യാരെ
ഈ നീരാര്‍ദ്ര മാനസങ്ങള്‍
(കോ) തെയ്യാരെ താരെ തെയ്യാരെ
(പു) ഉഴുതമണ്ണില്‍ കൊഴുവു താഴ്ന്ന ചാലുകളിലലിയട്ടെ
നീ ചാര്‍ത്തും പൊന്നാര്യന്‍ അണിയട്ടെ
തെയ്യാരെ താരെ തെയ്യാരെ

(പു) മരമടിയെട മച്ചാനെ ഇനി
കതിരു കൊയ്യാം മച്ചാനെ - ഈ
വരമ്പുമാറി വയലെല്ലാം ഒന്നാകട്ടെ
(മരമടി )
തുലാവര്‍ഷ നന്ദിനീ തുകിലുണര്‍ന്നു കേള്‍ നീ

(പു) ഈ മണ്ണിനില്ല മേലാളര്‍
(കോ) തെയ്യാരെ താരെ തെയ്യാരെ
നീ കണ്ടതെല്ലാം തൊഴിലാളര്‍
തെയ്യന്താരെ താരെ തെയ്യന്താരെ

(പു) പുതിയ യുഗം കതിരണിയാന്‍
പാടുപെടും യോദ്ധാക്കള്‍
ഇതിഹാസം വിരചിക്കും നേതാക്കള്‍
(കോ) തെയ്യന്താരെ താരെ തൊയ്യന്താരെ

(സ്ത്രീ) കതിരടിയെടി പെണ്ണാളെ - ഇനി
പതിരു മാറ്റടി പെണ്ണാളെ - ഈ
കനകവിള കൊയ്യാന്‍ കട്ടന്തുട്ടി കൊട്ടാം

(തുലാവര്‍ഷ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts