കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ (കുപ്പിവള )
This page was generated on April 27, 2024, 9:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ എം രാജ ,പി സുശീല
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍പ്രേം നസീര്‍ ,അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:52.


ഖദീജാ ...
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിക്ക്
കണ്ണുകളെന്തിനു വേറെ (കണ്മണി)
കാണാനുള്ളത് കരളില്‍ പകരാന്‍
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ - കണ്ണായ്
ഞാനുണ്ടല്ലോ ചാരെ
(കണ്മണി)

കുപ്പിത്തരിവള കിലുക്കി ഞാനീ
കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
വസന്തമെന്തെന്നറിയും ഞാന്‍
(കണ്മണി)

കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിക്കാം
സുന്ദര രാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍
ചന്ദ്രികയെന്തെന്നറിയും ഞാന്‍
(കണ്മണി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts