വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | നാട്ടിക ശിവറാം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:54.
ഭ്രഷ്ട് ഭ്രഷ്ട്.... ഭ്രാന്തൻമനുഷ്യന്റെ ഭ്രമണപഥത്തിലെ നിരർത്ഥജൽപനമോ ക്രാന്തദർശിയാം ഋഷിപുംഗവന്റെ സമര്‍ത്ഥകൽപനയോ സത്യമോ മിഥ്യയോ മതവികാരമത്സ്യമോ ഭ്രഷ്ട് ഭ്രഷ്ട്.... മക്കയിൽ ഭ്രഷ്ടനായ് മദീനയിൽ ചെന്ന നാൾ കോടികൾ ആരാധന തുടങ്ങി ഒരു നവതാരമുദിച്ചുപൊങ്ങി ഉദിച്ചുപൊങ്ങി ഭ്രഷ്ട് ഭ്രഷ്ട്.... സോക്രട്ടീസിനു വധശിക്ഷ യേശുദേവനു മരക്കുരിശ് സീതാദേവിക്കു വനാന്തരം മഹാബലിക്കു പാതാളം കലിയുഗമനുഷ്യാ, നീ പകവീട്ടും തുടരുന്നു വിഗ്രഹങ്ങൾ ഉടയുന്നു സത്യങ്ങൾ മറയുന്നു സത്യങ്ങൾ മറയുന്നു സത്യങ്ങൾ മറയുന്നു.... |