മോഹം മുഖപടമണിഞ്ഞു (ആരും അന്യരല്ല )
This page was generated on April 26, 2024, 11:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംരേവതി
അഭിനേതാക്കള്‍അടൂര്‍ ഭാസി ,ശങ്കരാടി ,അടൂര്‍ ഭവാനി ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:49.

മോഹം മുഖപടമണിഞ്ഞു
മൗനം തേങ്ങിക്കരഞ്ഞു
ഇന്നെന്റെ നൊമ്പരം എന്നോടു ചൊല്ലി
ആരും അന്യരല്ല ആരും അന്യരല്ല

നിഴൽ വീണുറങ്ങുമീ വഴിയമ്പലത്തിൽ
നിന്നെ ഞാനിന്നു കണ്ടു
ഞാൻ നിന്റെ മൃദു സ്വരം കേട്ടു
എന്റെ പ്രതിച്ഛായയല്ലേ നീ
എന്റെ പ്രതി സ്വരമല്ലേ
ആരും അന്യരല്ല
നമ്മളാരും അന്യരല്ല

എനിയ്ക്കായ് മാത്രമീ സൂര്യുനുദിക്കില്ല
എനിയ്ക്കായ് അമ്പിളി ഉണരില്ല - എങ്ങും
എനിയ്ക്കായ് പൂക്കൾ വിടരില്ല
എന്നാത്മ സംഗീതമല്ലേ നീ
എന്റെ പ്രതിരൂപമല്ലേ
ആരും അന്യരല്ല
നമ്മളാരും അന്യരല്ല
(മോഹം മുഖപടം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts