കുചേല മോക്ഷം (വിശ്വരൂപം )
This page was generated on May 18, 2024, 2:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എം എസ്‌ വിശ്വനാഥന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:37.

കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ
പട്ടണത്തിൻ നടുക്കു ഞാൻ കെട്ടിയുയർത്തും പത്തുനിലമാളിക മണിമാളിക
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ....
കുബേരനാകാൻ കഴിഞ്ഞാൽ.............

ഇഡ്ഡലി സാമ്പാറു ചിക്കൻ ബിരിയാണി പത്തിരി പ്രാവിറച്ചി വെച്ചൊരുക്കി - 2
ഉച്ചയ്ക്കും വൈകീട്ടും പന്തലിലിരുത്തി
മൃഷ്ടാന്നഭോജനം നൽകും ഞാൻ
നാട്ടുകാർക്ക്‌ മൃഷ്ടാന്നഭോജനം നൽകും ഞാൻ
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ....
കുബേരനാകാൻ കഴിഞ്ഞാൽ......

ബീച്ചിന്റെ തീരത്തു ഫാക്ടറി വെയ്ക്കും
ഫോറിൻ മാർക്കറ്റിൻ ബിസിനസ്സും ഞാൻ തുടങ്ങും
ഇമ്പാലാകാറിൽ ഞാൻ വന്നിറങ്ങും
എന്റെ മുൻപിലാ ശിശുപാലൻ വണങ്ങിനിൽക്കും
മുൻപിലാ ശിശുപാലൻ വനങ്ങിനില്ക്കും
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ....
കുബേരനാകാൻ കഴിഞ്ഞാൽ......

പൊന്നിൽ കുളിപ്പിച്ചു പട്ടിൽ പൊതിഞ്ഞെന്റെ പെൺമക്കൾ നാലിനും കല്ല്യാണം
ആഘോഷ വാദ്യമോടലങ്കാരം കൂടെ ആർഭാട മഹോൽസവകല്ല്യാണം
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ
പട്ടണത്തിൻ നടുക്കു ഞാൻ കെട്ടിയുയർത്തും പത്തുനിലമാളിക മണിമാളിക
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ....
കുബേരനാകാൻ കഴിഞ്ഞാൽ.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts