നളിന വനത്തിൽ (സീമന്തിനി )
This page was generated on April 26, 2024, 12:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജയ വിജയ
ഗാനരചനബിജു പൊന്നേത്ത്
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:36.
നളിനവനത്തിൽ നർത്തകി ഒരുനാൾ
നാണം നർത്തന താളമാക്കി
നാണം നർത്തന താളമാക്കി
(നളിനവനത്തിൽ....)
അയലത്തെ പ്രേമത്തിൻ താപസനിന്നൊരു
ആരാധകനായ്‌ അകന്നു നിന്നു
ആരാധകനായ്‌ അകന്നു നിന്നു
(നളിനവനത്തിൽ...)

അന്തിമേഘം ചുവന്നു തുടുത്തതും
നിൻ അചുംബിത സൗന്ദര്യം ആസ്വദിക്കാൻ
ആരാമവാടികൾ കാറ്റിലുലഞ്ഞതും
ആത്മനാഥനെയൊന്നു സ്വന്തമാക്കാൻ
ആത്മനാഥനെയൊന്നു സ്വന്തമാകാൻ...ഹാ
(നളിനവനത്തിൽ....)

നാളെതന്‍ സ്വർഗ്ഗം നമുക്കു മാത്രം അതിൽ
നവ്യമാം താജ്മഹൽ പണിതുയർത്താം
സ്വയംവരമാല്യം കഴുത്തിലണിഞ്ഞു ഞാൻ
കൽപാന്തസൌന്ദര്യം ആസ്വദിക്കാം
കൽപാന്തസൌന്ദര്യം ആസ്വദിക്കാം...ഹാ...
(നളിനവനത്തിൽ....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts