വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ ,സറീന വഹാബ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 06 2023 17:28:42.
സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിന വധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് സാഗരമേ ശാന്തമാക നീ തളിര് തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടീ പാതി പാടും മുന്‍പേ വീണു ഏതോ കിളിനാദം കേണു ഏതോ കിളിനാദം കേണു ചൈത്രവിപഞ്ചിക മൂകമായ് എന്തേ മൌനസമാധിയായ് സാഗരമേ ശാന്തമാക നീ വിഷുപക്ഷി ഏതോ കൂട്ടില്‍ വിഷാദാര്‍ദ്രമെന്തേ പാടീ നൂറു ചൈത്ര സന്ധ്യാരാഗം പൂ തൂകാവൂ നിന്നാത്മാവില്‍ (2) സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിന വധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് സാഗരമേ ശാന്തമാക നീ |