ഏറ്റുമാനൂരമ്പലത്തിൻ (കുടുംബം നമുക്കു ശ്രീ കോവിൽ )
This page was generated on April 27, 2024, 11:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,ജോസ് പ്രകാശ് ,ഉണ്ണിമേരി ,ജനാർദ്ധനൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:10.
ഏറ്റുമാനൂരമ്പലത്തിൻ പരിസരത്ത് പണ്ട്
പാർത്തിരുന്നു പാവമൊരു തിരുമേനി
(ഏറ്റുമാനൂരമ്പലത്തിൻ....)
തിരുമേനിയ്ക്കഞ്ചാറാണ്മക്കൾ
അവർ പിറവിയിലെ.....
അവർ പിറവിയിലെ നിർഗുണ പരബ്രഹ്മങ്ങൾ
(ഏറ്റുമാനൂരമ്പലത്തിൻ....)

മൂത്തവനു താടകപോലൊരു ഭാര്യ
കലി മൂത്തൊരു ശൂർപ്പണഖ ഇളയവനും
(മൂത്തവനു....)
ഇരുവരും ഭാര്യമാർക്ക് കാവലിരുന്നു
ഇരുവരും ഭാര്യമാർക്ക് കാവലിരുന്നു സ്വന്തം
അച്ഛനെയും അമ്മയെയും അവർ മറന്നു
(ഏറ്റുമാനൂരമ്പലത്തിൻ....)

തിരുമേനി പാവമൊരു നായെ വളർത്തി
നന്ദിയും സ്നേഹവും ഊട്ടിവളർത്തി
(തിരുമേനി.....)
തിരുമുൻപിലവനെന്നും വണങ്ങിനിന്നു ആ
ഹൃദയത്തിൽ തിരുമേനി കുടിയിരുന്നു
(ഏറ്റുമാനൂരമ്പലത്തിൻ....)

ബന്ധുത നാണിച്ചു തലകുനിച്ചു ആത്മ-
ബന്ധത്തിൻ ചൈതന്യതിരുമുൻപിൽ
(ബന്ധുത.....)
നന്ദിയുള്ള മക്കളല്ലേ മർത്ത്യരാകൂ നായ്ക്കൾ
നന്ദികെട്ട മക്കളെക്കാളെത്ര ഭേദം
നായ്ക്കൾ നന്ദികെട്ട മക്കളെക്കാളെത്ര ഭേദം
(ഏറ്റുമാനൂരമ്പലത്തിൻ....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts