കാറ്റില്‍ ഇളം കാറ്റില്‍ (ഓടയില്‍ നിന്ന് )
This page was generated on May 5, 2024, 9:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,പ്രേം നസീര്‍ ,കെ ആർ വിജയ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:46.

കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു
കാണാക്കുയിൽ പാടും കളമുരളീഗാനം

ആത്മവിപഞ്ചികയിൽ..മധു
മാസ പഞ്ചമിയിൽ..(2) അന്നു
മാലിനിതീരത്തു ശകുന്തള പാടിയ
മായാമോഹനഗാനം ( മാലിനി))
ഇതാ.. ഇതാ..ഇതാ‍..
ആ‍.....ആ‍....
(കാറ്റിൽ)

മാദകരജനികളിൽ ..പ്രിയ
മാനസ യമുനകളിൽ..(2) അനു-
രാഗലഹരിയിൽ ഗോപികൾ പാടിയ
രാധാമാധവഗാനം (രാഗ)
ഇതാ.. ഇതാ.. ഇതാ..
ആ...ആ..
(കാറ്റിൽ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts