രാസലീല (ഇതാ ഇവിടെ വരെ )
This page was generated on December 9, 2023, 10:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
അഭിനേതാക്കള്‍സോമന്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2014 15:19:35.

ആ..ആ...ആ..ആ
രാസലീലാ...ആ...രാസലീലാ....ആ...
രതിമന്മഥലീലാ...ആ...
മൃദുലവികാരം പുളകംചൂടും
മദനോത്സവവേളാ...
(രാസലീലാ....)

ആ...ആ..ആ....ആ....
കടിഞ്ഞാണൂരിയ ഹൃദയാഭിലാഷങ്ങള്‍
മേച്ചില്‍പ്പുറം തേടിവന്നൂ...ആ..ആ...
(കടിഞ്ഞാണൂരിയ.....)
മുകര്‍ന്നാല്‍ തീരാത്ത മധുരാനുഭൂതികള്‍
മുന്തിരിച്ചാറിനായ് വന്നൂ...ആ..ആ....
ദാഹം അടങ്ങാത്ത ദാഹം....ആ....
ദാഹം അടങ്ങാത്ത ദാഹം...ആ‍..ആ...

രാസലീലാ രാസലീലാ....
രതിമന്മഥലീലാ...ആ...
മൃദുലവികാരം പുളകംചൂടും
മദനോത്സവവേളാ...ആ....
രാസലീലാ....

ആ..ആ...ആ‍...ആ...
ചിറകുവിടര്‍ത്തുന്ന മോഹവിഹംഗങ്ങള്‍
ചിന്തയ്ക്കുമേലേ പറന്നൂ....ആ...ആ....
(ചിറകുവിടര്‍ത്തുന്ന....)
ഹൃദയത്തുടിപ്പിന്റെ താളലയങ്ങളില്‍
ഈ വിശ്വമാകെ അലിഞ്ഞൂ...ആ..ആ...
മോഹം അടങ്ങാത്ത മോഹം...ആ....
മോഹം അടങ്ങാത്ത മോഹം..ആ‍..ആ...

രാസലീലാ രാസലീലാ....
രതിമന്മഥലീലാ...ആ...
മൃദുലവികാരം പുളകംചൂടും
മദനോത്സവവേളാ...ആ....
രാസലീലാ....
രാസലീലാ...
ആ.....malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts