മണ്ണിനെ പങ്കിടുന്നു (നിറകുടം )
This page was generated on April 24, 2024, 10:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,ശ്രീദേവി ,ജോസ് പ്രകാശ് ,അടൂര്‍ ഭാസി ,കവിയൂർ പൊന്നമ്മ ,നെല്ലിക്കോട് ഭാസ്കരൻ ,പട്ടം സദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:41.
മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു
മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു
പൊന്നും പണവും പൊരുളും മോഹിച്ചു
മനഃസാക്ഷിയെപോലും പങ്കിടുന്നു
മനുഷ്യൻ... പങ്കിടുന്നു...
മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു

പ്രപഞ്ചമെന്നൊരു ഭാഗപത്രം അതിൽ
പ്രാണികൾക്കൊരുപോലെ അവകാശം
ഹൃദയബന്ധങ്ങളെ മതിൽ കെട്ടി വേർതിരിക്കും
മനുഷ്യനു മാത്രം വ്യവഹാരം
എന്നും വ്യവഹാരം
(മണ്ണിനെ....)

ഇതിഹാസങ്ങൾ വലിച്ചെറിയും നിങ്ങൾ
ഈശ്വരനെപോലും പങ്കുവെയ്ക്കും
ഭഗവാനെ ശിലയാക്കി പ്രതിക്കൂട്ടിൽ വിസ്തരിക്കും
സൗരയൂഥങ്ങളും പങ്കുവെയ്ക്കും
നിങ്ങൾ പങ്കുവെയ്ക്കും
(മണ്ണിനെ....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts