പാടു ഹൃദയമേ (അഭിനിവേശം )
This page was generated on April 27, 2024, 1:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവികുമാർ ,പത്മപ്രിയ (പഴയ)
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2018 15:22:38.

പാടൂ ഹൃദയമേ ഗാനം സാഗരം
ഓടും വഞ്ചിപോല്‍ മോഹം തിരകളിൽ
വെറും യാചകിയല്ലിന്നു ഞാൻ
ഒരു ഗാനവിഹാരിണി ഞാൻ
ഗന്ധർവ സിംഹാസനം
ഗായകനോടൊത്തു പങ്കിടും ഞാൻ
ആ സ്വർഗ്ഗമേടയിൽ ആടിടും ഞാൻ
(പാടൂ ഹൃദയമേ..)

മലർ മലർതോറും മലരുമീ വർണ്ണം
തുടിക്കുമെൻ ആശകൾ
കുനുകുനെ രാഗം പാടുമീ കാറ്റിൽ
പുതിയ സങ്കല്പങ്ങൾ (2)
ഈ വസന്തമെൻ നാളെ
ഈ സുഗന്ധമെൻ കൂടെ
ഇനിയെന്നും പൊന്നോണമേ
പൂക്കളം പൂക്കളം എൻ മുറ്റത്ത്
പൂമഴ മനസ്സിന്റെ തിരുമുറ്റത്ത്
ലല്ലലല്ലലല്ല ലലലല
(പാടൂ ഹൃദയമേ...)

ഉയരുവാൻ ദാഹമില്ലയെന്നാകിൽ
പറക്കുമോ പറവകൾ
വിരിക്കുവാൻ ദാഹമില്ലായെന്നാകിൽ
തളിർക്കുമോ ലതികകൾ (2)
വാനമ്പാടിയെപ്പോലെ ഞാനുയർന്നീടും വാനിൽ
ഇനിയെന്നും സംഗീതമേ
താരകൾ പൂക്കുമെൻ പൂമുറ്റത്ത്
ആതിര മനസ്സിന്റെ തിരുമുറ്റത്ത്
ലല്ലലല്ലലല്ല ലലലല
(പാടൂ ഹൃദയമേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts