ആശാനേ നമുക്കു തൊടങ്ങാം [മണിയൻ ചെട്ടിക്കു] (അവള്‍ ഒരു ദേവാലയം )
This page was generated on April 27, 2024, 4:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍സീറോ ബാബു ,സി ഒ ആന്റോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:32.
 

ആശാനേ നമുക്ക് തൊടങ്ങാം ?
മണിയാൻ ചെട്ടിക്ക് മണിമുഠായി
ഹനുമാൻ കുട്ടിക്ക് പഞ്ചാര മുട്ടായി (2)
ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി ഈ
ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി
എപ്പടിയെടാ കുഞ്ചൂ
അപ്പടിയാശാനേ
ആശാനേ തൊടങ്ങ്
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം
പണി പറ്റിയെടാ...

പട്ടിക്കാടാ പറ്റിച്ചെടാ മാല കെട്ടും നോക്കിക്കോടാ
പട്ടിക്കാടാ പറ്റിച്ചെടാ പട്ടിക്കാടാ പറ്റിച്ചെടാ
ആശാനേ കൊരങ്ങ്
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

പൂജാരിയില്ലാത്ത നേരം നോക്കി നമ്മളു വന്നല്ലോ
കൊരങ്ങു നമ്മുടെ ചാട്ടം കണ്ടു മയങ്ങി വീണല്ലോ (2)
ചാടെടാ നീ ആടെടാ നീ
ആശാനേ ഇന്നു നമുക്ക് മാല കിട്ടും
ഈനാം പേച്ചീ
രാമാ കാപ്പാത്തണേ
ഈ ശ്രീരാമഭക്തനെ നീ കാണുന്നില്ലേ
രാമാ രക്ഷിക്കണേ രാമാ
എന്തെങ്കിലും ദാനം തരണേ

താമസമെന്തേ വരുവാൻ
ആശാനേ ദേ വരണൊണ്ട്
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

കർത്താവേ കപ്യാരച്ചാ കിട്ടിയാശാനേ
രാമാ രാധാകൃഷ്ണാ ന്നു പറയടാ കൊശവാ

ഹലുവാ മെയ്യാളേ ഹനുമാൻ വേണല്ലോ
ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ
അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ
അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ
ഹേയ് ഹലുവാ മെയ്യാളേ ഹനുമാൻ വേണല്ലോ
ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ
അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ
അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts