ഈ ജീവിതമെനിക്കു (പഞ്ചാമൃതം )
This page was generated on April 30, 2024, 2:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2018 14:29:36.
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ....
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ......

ഇരുമ്പുരുക്കും ആലയ്ക്കുള്ളില്‍....എരിഞ്ഞുയരും കനലിനു മേല്‍.....
ഇരുമ്പുരുക്കും ആലയ്ക്കുള്ളില്‍....എരിഞ്ഞുയരും കനലിനു മേല്‍.....
തല കീഴേ തൂങ്ങിക്കിടക്കും കോഴിക്കുഞ്ഞിനെ പോലേ
പിടയുന്നു............. വേകുന്നു..........
പിടയുന്നു വേകുന്നു മനുഷ്യനും
കൊല്ലാതെ കൊല്ലുന്ന ശങ്കരനേ...
കൊല്ലനല്ലേ നീ വല്യ കൊല്ലനല്ലെ നീ...

ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ

മരമറക്കും നദിക്കരയില്‍...ഉയര്‍ന്നു താഴും വാളിന്‍ കീഴെ....
മരമറക്കും നദിക്കരയില്‍...ഉയര്‍ന്നു താഴും വാളിന്‍ കീഴെ...
രണ്ടായി പിളര്‍ന്നു കേറും പെരുമരത്തടിപോലേ...
പിളരുന്നു......തകരുന്നു..........
പിളരുന്നു തകരുന്നു ഹൃദയവും
വാളില്ലാതറുക്കുന്ന ശങ്കരനേ
അറപ്പുകാരന്‍ നീ വല്യ അറപ്പുകാരന്‍ നീ....

ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...ശങ്കരനേ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts