ഓടിക്കോ ഓമനക്കുട്ടൻ (ലൈറ്റ്‌ ഹൗസ്‌ )
This page was generated on April 19, 2024, 4:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍സി ഒ ആന്റോ ,പി കെ മനോഹരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2023 17:27:33.



ഓടിക്കോ ഓടിക്കോ നാട്ടുകാരേ
ഓമനക്കുട്ടന്‍ വരുന്നേ ഞങ്ങടെ
ഓമനക്കുട്ടന്‍ വരുന്നേ
ക്ലച്ചില്ല കബഡിക്കബഡിക്കബഡി
ഗിയറില്ല കബഡിക്കബഡിക്കബഡി
ഓട്ടുന്ന പയ്യനും ബ്രേക്കില്ല
ഓടിക്കോ ഓടിക്കോ നാട്ടുകാരേ

മുകളില്‍ ആകാശം താഴെ ഭൂമി
രണ്ടിനുമിടയില്‍ നമ്മുടെ ശിഷ്യന്‍
മാറിക്കോ യാത്രക്കാരേ
മാന്ത്രിക മോട്ടോര്‍ വരുന്നേ ഞങ്ങടെ
മാന്ത്രിക മോട്ടോര്‍ വരുന്നേ
റോഡിനു വീതിയിതു പോരാ
സൈഡുതരാന്‍ ഇടമില്ല
കാറുകളേ ലോറികളേ
സോറീ വെരി വെരി സോറീ


അകലെയാകാശം താഴെമുട്ടും
അവിടെയെത്തുമോ നമ്മുടെ ശിഷ്യന്‍
ചാടിക്കോ ചാടിക്കോ വീട്ടുകാരേ
ചാഞ്ചാടും ചാമ്പ്യന്‍ വരുന്നേ നമ്മുടെ
ചാഞ്ചടും ചാമ്പ്യൻ വരുന്നേ
വീട്ടില്‍ സ്ഥലമിതു പോരാ
സൈഡുതരാന്‍ ഇടമില്ല
ചേച്ചിമാരേ ചേട്ടന്മാരേ
സോറി വെരി വെരി സോറി

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts