ഉത്തമ മഹിളാ മാണിക്യം [ആയിരം ജന്മങ്ങൾ] (ആയിരം ജന്മങ്ങൾ )
This page was generated on April 20, 2024, 2:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി ,ഷക്കീല ബാലകൃഷ്ണൻ ,രവീന്ദ്രൻ ,സായ്ബാബ ,എം എസ്‌ വിശ്വനാഥന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,കെ പി ഉമ്മർ ,സുകുമാരി ,സുധീർ ,ശേഖർ ,ലക്ഷ്മിശ്രീ ,ശ്രീപ്രിയ ,ടി ആർ ഓമന ,ജൂനിയർ ബാലയ്യ ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:55.

ഉത്തമമഹിളാമാണിക്യം നീ .. ജനനീ..
നിസ്തുലാദര്‍ശത്തിന്‍ നിറകുടം നീ
പരമസ്നേഹത്തിന്‍ പാരാവാരം നീ
വാത്സല്യനവരത്ന ദീപം നീ
വാത്സല്യനവരത്ന ദീപം നീ

ആയിരം ജന്മങ്ങള്‍ വീണ്ടും ലഭിച്ചാലും
ആശയും മോഹവും സ്വപ്നവുമൊന്നല്ലോ
ജനനിയിവള്‍ നമ്മള്‍ക്കിനിയും ജന്മം നല്‍കേണം
രമണിയിവള്‍ നമ്മള്‍ക്കെന്നും മാതാവാകേണം

അമ്മയുടെ ജന്മദിനം നന്മയുടെ ജന്മദിനം
വിണ്ണില്‍ നിന്നും പറന്നു വന്നൊരു വിമോചനസുദിനം
നിന്‍ മകനായ് പിറന്നുവെന്നതു മനസ്സിനഭിമാനം (ആയിരം)

മനസ്സിനഭിമാനം പകരും മക്കള്‍ ചേട്ടനുമുണ്ടാകുമ്പോള്‍
വരച്ച വരയില്‍ മക്കളെ നിര്‍ത്തി
വളര്‍ച്ച തടയാന്‍ നോക്കരുതൊട്ടും (ആയിരം)

പുണ്യശാലിനീ നീയുള്ളപ്പോള്‍ പൂജാവിഗ്രഹമെന്തിനു വീട്ടില്‍
ധര്‍മ്മജനനീ നീയുള്ളപ്പോള്‍ പൊന്മണിദീപം എന്തിന്നറയില്‍
മാതൃപാദാരാധനയല്ലോ മണ്ണില്‍ മംഗളഗൌരീപൂജാ
നിത്യസുമംഗലി നിന്നുടെ സവിധം
മക്കള്‍ക്കെല്ലാം സ്വര്‍ഗ്ഗനികേതം (ആയിരം)

“സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ
മക്കള്‍ വാഴും മനോജ്ഞഭവനം“





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts