രാവുറങ്ങീ താഴേ (ലക്ഷ്മിവിജയം )
This page was generated on April 27, 2024, 3:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംശ്യാം
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2012 16:30:23.

രാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേ
രാഗമുണര്‍ന്നു നീലവാനം നീര്‍മിഴികള്‍ തുറന്നു
പ്രാവുകള്‍ പറപറന്നു പ്രാതലിനു വഴിതെളിഞ്ഞൂ
(രാവുറങ്ങി താഴെ..)

ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലും
തിരമാലകള്‍ കൈനീട്ടി സ്വീകരിക്കും (2)

ഓളങ്ങള്‍ ഓമനകള്‍
ഓളങ്ങള്‍ ഓമനകള്‍ തീരത്തിന്‍ കാമിനികള്‍
ഉരിയാട്ടമില്ലാതെ ഉമ്മ കൊടുക്കും (2)
കാറ്റോ പ്രേമഗാനം
കാറ്റോ പ്രേമഗാനം പാടി കൊടുക്കും
മധുരം മദകരം സുഖദം സുഖകരം
(രാവുറങ്ങി താഴെ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts