ഓമനത്തിങ്കള്‍പ്പക്ഷീ (രാഗം )
This page was generated on April 30, 2024, 8:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംസലില്‍ ചൗധരി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാരദ ,അടൂര്‍ ഭാസി ,Master Nataraj
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2012 17:54:28.




ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

ഇളം തെന്നല്‍ ഉറങ്ങുമ്പോള്‍ ഇലക്കിങ്ങിണി കുടിലില്‍ (2)
തൂവെള്ളപ്പുടവ ചുറ്റി തുളസിപ്പൂംപടവില്‍
ഉറങ്ങാത്ത മിഴികളുമായ്‌ ഉപവസിക്കുവതാരോ.. ആരോ...
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

താലോലം മണിപൈതല്‍ നാള്‍ തോറും വളരാന്‍ (2)
ആയിരം പൗര്‍ണ്ണമികള്‍ ആയുസ്സില്‍ വിടരാന്‍
തളികയില്‍ കളഭവുമായ്‌
തപസ്സിരിക്കുവതാരോ... ആരോ
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts