വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,എൽ ആർ അഞ്ജലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:08.
വസന്തം മറഞ്ഞപ്പോള്‍ വൈകീട്ടോടിവന്ന വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ് ഇത്രനാളിത്രനാളെങ്ങുപോയീ ഏതുമായാ യവനികയ്ക്കപ്പുറം ശാരദചിത്തയായ് നീയിരുന്നു ഹേമന്തരജനിതന്‍ കംബളം പുതച്ചു ഏതോ തമസ്സില്‍ നീ മയങ്ങീ നിന്‍പ്രേമ പരിമള ലഹരികളാലെ സമ്പൂര്‍ണ്ണമാവട്ടെ പരിസരങ്ങള്‍ നിന്നുടെ നൈവേദ്യ മാധുരി രസത്താല്‍ എന്നെത്തന്നെഞാന്‍ മറന്നോട്ടെ |