വൃന്ദാവനത്തിലെ രാധേ (ലവ്‌ മാര്യേജ്‌ )
This page was generated on April 28, 2024, 8:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംആഹ്വാന്‍ സെബാസ്റ്റ്യന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,സീറോ ബാബു
രാഗംഹിന്ദോളം
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ പി ഉമ്മർ ,ജയഭാരതി ,റാണിചന്ദ്ര ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2015 06:07:46.



ആ...
വൃന്ദാവനത്തിലെ രാധേ വ്രീളാവിവശയാം രാധേ
രാധേ രാധേ ...
വള്ളിക്കുടിലിലൊളിക്കാതെ നീയെന്റെ
സന്നിധിയില്‍ വന്നു നൃത്തമാടു..നൃത്തമാടു

കമലവിലോചന സൌരഭ്യമണിയാത്ത
കനകാംഗ മോഹിനിമാരുണ്ടോ
എന്നോടക്കുഴലിന്റെ സംഗീതമില്ലതെ
സ്പന്ദിക്കുമോ നിന്റെ ഋതുവസന്തം
വൃന്ദാവനത്തിലെ രാധേ......

മമമമ ഗഗഗഗ പപപപ
മമമമ ഗമമ ഗമമ ഗമസ മഗസ
ഗമധധ മധമധനിനി ധനി നിഗ സാ
ആ........
കരളിലെ കാളിന്ദിക്കരികിലിന്നോമലെ
സുരഭീ പുഷ്പവനമൊരുക്കീ ഞാന്‍
അഭിരാമ ലാവണ്യ കുളിര്‍നീരുറവയായി
അരികിലേക്കരികിലേക്കൊഴുകിവരു
വൃന്ദാവനത്തിലെ രാധേ.........

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts