വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:48.
നീലാകാശവും മേഘങ്ങളും നീറും താരും തീരങ്ങളും ജീവനും സൃഷ്ടിച്ച ചൈതന്യമേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി ഭൂമിയിൽ ജീവിതം കാനൽ ജലം ദുഃഖങ്ങൾ വാഴുന്ന ഭഗ്നാലയം ആയിരം മോഹങ്ങൾ ആയിരം ദാഹങ്ങൾ (2) ആമത്തിൽ വീഴുന്ന കാരാഗൃഹം ആത്മാവു പിന്നെയും പായുന്നു മൂകമാം ആരാധനാലയം തേടി (നീലാകാശവും..) ഭൂമിയിൽ ജീവിതം ഗാനാമൃതം സ്വപ്നങ്ങൾ പാടുന്ന സങ്കീർത്തനം ആയിരം രൂപങ്ങൾ ആയിരം ഭാവങ്ങൾ (2) ആലേഖനം ചെയ്ത്ത ചിത്രാലയം ആയുസ്സു പിന്നെയും പായുന്നു ശൂന്യമാം ആകാശദീപങ്ങൾ തേടി (നീലാകാശവും..) |