വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഡോ ബാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:32.
സ്വര്‍ഗ്ഗമന്ദാരപ്പൂക്കള്‍ വിടര്‍ന്നു സ്വര്‍ണ്ണമയൂഖക്കസവിലൊളിഞ്ഞു ഹൃദയാക്ഷയപാത്രമിന്നാദ്യമായ് പ്രണയസുധാവര്‍ഷം ചൊരിഞ്ഞു (സ്വര്‍ഗ്ഗ...) നളനു ദൂതനായ് രാജഹംസം നൃപകുമാരിയെ കണ്ടു നളിനാക്ഷിയെ എന്‍ കഥയറിയിക്കാന്‍ നാലുവരി കവിത മാത്രം (സ്വര്‍ഗ്ഗ...) ശാരദേന്ദുവിന്‍ മാറിലുറങ്ങും മായാസുന്ദര മാന്‍കിടാവേ മദനശരങ്ങള്‍ കൈകളിലുണ്ടോ മദിരാക്ഷിതന്‍ മാറിലെയ്യാന്‍ (സ്വര്‍ഗ്ഗ...) |