വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:31.
ഗരുഡപഞ്ചമീ ഗഗനമോഹിനീ ആരു നീ ആരു നീ ആരു നീ യക്ഷിയോ പാതിരാ പക്ഷിയോ നക്ഷത്രക്കലയുള്ള നിശാചരിയോ ഗരുഡപഞ്ചമീ.... നിന് ചിറകടിയുയര്‍ന്നു ഭൂമിയില്‍ നിന് പീലിത്തൂവല്‍ കൊഴിഞ്ഞു പണ്ടു പൂക്കളില്‍ മരിച്ച സുഗന്ധം ഇന്നു പിന്നെയും ഉണര്‍ന്നു ആ രൂക്ഷഗന്ധം വലിച്ചു കുടിക്കുവാന്‍ ഈ രാത്രി ഞാന്‍ വരുന്നു.... ഈ രാത്രി ഞാന്‍ വരുന്നു... വരുന്നു....വരുന്നു....വരുന്നു... നിന് ചിലമ്പൊലിയുതിര്ന്നു ഭൂമിയില്‍ നിന് നൃത്തഗാനം ഉയര്‍ന്നു പണ്ടു പ്രാണനില്‍ പൊലിഞ്ഞ വെളിച്ചം ഇന്നു പിന്നെയും ജ്വലിച്ചു ആ ദീപനാളം ഞരമ്പില്‍ കൊളുത്തുവാന്‍ ആശിച്ചു ഞാന്‍ വരുന്നു.... ആശിച്ചു ഞാന്‍ വരുന്നു.... വരുന്നു....വരുന്നു....വരുന്നു... (ഗരുഡപഞ്ചമീ....) |