അരികത്തു ഞമ്മളു ബന്നോട്ടെ (കോളേജ്‌ ഗേള്‍ )
This page was generated on April 25, 2024, 3:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ ബാലകൃഷ്ണൻ
ഗായകര്‍ശ്രീദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിധുബാല ,പി കെ രാധാദേവി ,സരസ്വതി ,സാധന ,കെ പി ഉമ്മർ ,പ്രേമ ,പട്ടം സദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:22.
അരികത്തു ഞമ്മളു ബന്നോട്ടേ
തരിബള കയ്യു പിടിച്ചോട്ടേ (2)
പിണക്കം മറന്നു ചിരിക്കൂലേ
ഒരു പിടി നെയ്ച്ചോറു ബെയ്ക്കൂലേ
ഒരു പിടി നെയ്ച്ചോറു ബെയ്ക്കൂലേ
(അരികത്ത്...)


സ്വർഗ്ഗത്തെ സുൽത്താനു ചോറുണ്ണാൻ
കടലിലെ മുത്തിന്റെ കറി വേണം (2)
ഭൂമീലേ ബീവിയ്ക്ക് ചോറുണ്ണാൻ
കടലിലെ മീനിന്റെ കറി വേണ്ടേ
കറി വേണ്ടേ
(അരികത്ത്...)


മയബില്ലിൻ ചൂണ്ടലു കെട്ടിയിട്ട്
കടലിലു തോണിയെറിഞ്ഞിട്ട് (2)
മീൻ ബന്നു കൊത്തണ കാട്ടീട്ട്
മാനത്തേ കോയാക്ക പാടുന്നു
മാനത്തേ കോയാക്ക പാടുന്നു
(അരികത്ത്...)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts