വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരന്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:19.
മയൂരനർത്തനമാടി മലർക്കളിചെണ്ടുകള് ചൂടി മാധവ പൌർണ്ണമി വന്നാലും പുല്‍വരമ്പിന്‍മേല്‍ ഇരുന്നാലും വിസ്മൃതി വാതിലടച്ചാല്‍ തുറക്കുന്ന തപ്തവിഷാദങ്ങളോടെ എതോഗ്രീഷ്മത്തിന്‍ എകാന്ത നിശ്വാസം കാതോർത്തു നില്ക്കുമീ കാട്ടില്‍ എന്നെ തിരയുന്ന സൌരഭ്യമെ നിനക്കെന്റെ സാഷ്ടാംഗ പ്രണാമം സന്ധ്യകളീറനുണക്കാന്‍ വിരിയ്ക്കുന്ന സ്വർണ്ണാംബരങ്ങള്ക്കു താഴെ ഏതോ ഗ്രാമത്തിന് ശാലീന സങ്കല്പം പൂതൂകി നില്ക്കുമീ കാട്ടില്‍ എന്നെ തിരയുന്ന സൌരഭ്യമെ നിനക്കെന്റെ സാഷ്ടാംഗ പ്രണാമം |