വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,എൽ ആർ അഞ്ജലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിൻസന്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:14.
ഒരു കണ്ണിൽ ഒരു കടലിളകും കടലിൽ കോടിത്തിരയിളകും കടലിൽ പ്രേമത്തിരയിൽ സ്വപ്നം കളിവള്ളം തുഴയും ആരുടെ കണ്ണിൽ ആരുടേ കണ്ണിൽ ആരോമലാളേ നിൻ കണ്ണിൽ (ഒരു കണ്ണിൽ...) ഒരു ചുണ്ടിൽ പൂ വിരിയും പൂവിലൊരായിരമിതൾ വിരിയും പൊന്നൊളിയിതളിൽ നിന്നും പ്രേമത്തേൻമധുവൂറിവരും ആരുടെ ചുണ്ടിൽ ആരുടെ ചുണ്ടിൽ ആരോമലാളെ നിൻ ചുണ്ടിൽ (ഒരു കണ്ണിൽ..) കവിളിൽ നാണച്ചുഴി വിടരും ചുഴിയിൽ പ്രേമപ്പൂ വിടരും ചുഴിയിൽ ഇളകും പൂവിന്നിതളുകൾ പുതിയൊരു കഥ പറയും ആരുടെ കവിളിൽ ആരുടെ കവിളിൽ ആരോമലാളേ നിൻ കവിളിൽ (ഒരു കണ്ണിൽ..) |