മിണ്ടാപ്പെണ്ണേ (സുപ്രഭാതം )
This page was generated on April 18, 2024, 3:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 07 2020 05:19:14.

മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം
മിറുങ്ങാപ്പെണ്ണേ കിണ്ടാണ്ടം
കിറുങ്ങിണിപ്പെണ്ണേ കിലുങ്ങിണിപ്പെണ്ണേ
കിണ്ടാണ്ടം കിറുകിണ്ടാണ്ടം കിണ്ടാണ്ടം
(മിണ്ടാപ്പെണ്ണേ.....)

ചെണ്ടേം കൊട്ടി ചേപ്പു കിലുക്കി.... ചന്തേ പോകാം...
കപ്പലണ്ടീം കണ്ണമ്പൂവും കടയോടെ കൊണ്ടു വരാം
കടയോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...

വള്ളിപ്പൂവന്‍ കാടിനുള്ളിൽ.....വെറകിനു പോകാം...
കമ്പും ചുള്ളീം കറ്റച്ചൂട്ടും കാടോടെ കൊണ്ടു വരാം
കാടോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...

വെള്ളിയുദിക്കും കുന്നുംചരുവില്‍.... പാലിനു പോകാം...
പാലും തേനും പഞ്ചമിയമൃതും പുഴയോടെ കൊണ്ടു വരാം
പുഴയോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...

പള്ളിക്കൂടം വിട്ടുവരുമ്പോള്‍.... പാലടയുണ്ണാം...
കണ്ടന്‍പൂച്ചയ്ക്കും കാക്കപ്പെണ്ണിനും കലത്തോടെ കട്ടു തിന്നാം
കലത്തോടെ കട്ടു തിന്നാം...

മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം
മിറുങ്ങാപ്പെണ്ണേ കിണ്ടാണ്ടം
കിറുങ്ങിണിപ്പെണ്ണേ കിലുങ്ങിണിപ്പെണ്ണേ
കിണ്ടാണ്ടം കിറുകിണ്ടാണ്ടം കിണ്ടാണ്ടം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...
ഹ ഹ ഹ ഹ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts