വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ടി കെ ബാലചന്ദ്രൻ ,മിസ്സ് കുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:27.
ഒരു പിഴയും കരുതിടാത്ത എന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനോ കൂടുമീ ഇരുള് ... ഒരു പിഴയും കരുതിടാത്തൊരെന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനീ കൂടുംകൂരിരുള് കൂടുംകൂരിരുള് വളര്മതിയായ് നിന്റെ രൂപം വാനില്‍ വന്നു ചേരവേ വളര്മതിയായ് നിന്റെ രൂപം വാനില്‍ വന്നു ചേരവേ അലകടലായ് എന്‍ ഹൃദയം വിണ്ണിലേക്കുയര്‍ന്നുപോയ് വിണ്ണിലേക്കുയര്‍ന്നുപോയ് അച്ഛനൊന്നു ശാസിച്ചീടില് അമ്മയുണ്ടു തലോടുവാന്‍ അമ്മതന്‍ മുഖം കറുക്കില്‍ അച്ഛനുണ്ടു ലാളിക്കാന്‍ കര്മ്മദോഷമാര്ന്നൊരെന്റെ അമ്മ നീ പിരിഞ്ഞുപോയ് അച്ഛനും കയര്ക്കിനെന്നെ ആരുമില്ല താങ്ങുവാന്‍ |